Friday February 22nd, 2019 - 12:00:pm
topbanner

സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്; കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നു

NewsDesk
സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്; കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പോലും അമ്പരപ്പിച്ച് സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേത്ത്. കോണ്‍ഗ്രസ് കോട്ടകളായിരുന്ന പഞ്ചായത്തുകളില്‍ പോലും വന്‍ ലീഡ് നേടിയാണ് സജി ചെറിയാന്റെ കുതിപ്പ് എന്നത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിക്കുന്നു.

സിപിഎം ഇന്നേവരെ മണ്ഡലത്തില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഇവിടെ നേടുമെന്നാണ് സൂചന. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 12,000ത്തില്‍ അധികം വോട്ടുകളുടെ ലീഡ് സജി ചെറിയാന്‍ നേടിക്കഴിഞ്ഞു.

എല്‍ഡിഎഫ് സ്വാധീന മേഖലകളിലാണ് ഇനി വോട്ടെണ്ണല്‍ നടക്കാനുള്ളത് എന്നതിനാല്‍ ലീഡ് നില വര്‍ദ്ധിക്കുമെന്നുറപ്പാണ്. വ്യക്തമായ ലീഡ് നേടാന്‍ സജി ചെറിയാന് കഴിഞ്ഞതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്.

Viral News

English summary
Chengannur bypolls: CPI(M)'s Saji Cherian leads in Kerala
topbanner

More News from this section

Subscribe by Email