Friday November 16th, 2018 - 9:32:pm
topbanner

ചെങ്ങന്നൂരില്‍ തനിക്ക് വിജയം ഉറപ്പെന്ന് സജി ചെറിയാന്‍

Jikku Joseph
ചെങ്ങന്നൂരില്‍ തനിക്ക് വിജയം ഉറപ്പെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ തനിക്ക് വിജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006-ല്‍ പറ്റിയ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂരിന്റെ ഫലപ്രഖ്യാപന ദിവസം മൂന്നുമുന്നണികളും ആത്മവിശ്വാസത്തിലാണ്.

13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു റൗണ്ടില്‍ 14 പോളിങ് സ്റ്റേഷനുകളിലെ മെഷീനുകള്‍ എണ്ണും. 164 ബൂത്തുകളും 17 സഹായ ബൂത്തുകളും ചേര്‍ത്ത് 181 പോളിങ് സ്റ്റേഷനുകളിലാണ് ആകെ വോട്ടിങ് നടന്നത്. ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും മൈക്രോ ഒബ്‌സര്‍വര്‍, വരണാധികാരി എന്നിവര്‍ പരിശോധിച്ച് ഡാറ്റ എന്‍ട്രി ചെയ്ത് ഫലം തിട്ടപ്പെടുത്തും. അതിനു ശേഷം മാത്രമേ അടുത്ത റൗണ്ട് ആരംഭിക്കൂ.

മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗായ 76.26 ശതമാനമായിരുന്നു ഉപതിരഞ്ഞെടുപ്പിലേത്. ആകെ 152035 വോട്ട് പോള്‍ ചെയ്തതില്‍ 83536 സ്ത്രീ വോട്ടര്‍മാരും 68499 പുരുഷ വോട്ടര്‍മാരും സമ്മതിദാനാവകാശം രേഖപ്പെടുത്തി. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.72 ഉം സ്ത്രീകളുടെ പോളിങ് 78.49 ശതമാനമാണ്. പുരുഷന്‍മാരെക്കാള്‍ പോളിങ് ശതമാനത്തില്‍ ഏറെ മുന്നിലായിരുന്നു ഇത്തവണ സ്ത്രീകള്‍.

സി.പി.എം എംഎല്‍എയായിരുന്ന കെ.കെ രാമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിന് വേണ്ടി സജി ചെറിയാനും യു.ഡി.എഫിന് വേണ്ടി ഡി.വിജയകുമാറും എന്‍.ഡി.എയ്ക്ക് വേണ്ടി പി.എസ് ശ്രീധരന്‍ പിള്ളയുമാണ് ഇത്തവണ ചെങ്ങന്നൂരില്‍ മത്സരിക്കാനിറങ്ങുന്നത്. സി.പി.എം സിറ്റിങ് സീറ്റ് നിലനിര്‍ത്തിയേക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.

English summary
chengannur by-election saji cheriyan says the ldf win in chengannur
topbanner

More News from this section

Subscribe by Email