Tuesday September 25th, 2018 - 6:49:am
topbanner

ചെങ്ങന്നൂരിൽ മികച്ച പോളിംഗ് . നാല് മണി വരെ 65.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

NewsDesk
ചെങ്ങന്നൂരിൽ മികച്ച പോളിംഗ് . നാല് മണി വരെ 65.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ മികച്ച പോളിംഗ് . നാല് മണി വരെ 65.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ മണിക്കൂറുകളില്‍ ചെങ്ങന്നൂര്‍ ഞെട്ടിച്ചു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ ഒഴുകി. നഗരസഭയിലും 10 പഞ്ചായത്തുകളിലും ശക്തമായ വോട്ടിങ് ആദ്യ ഘട്ടത്തില്‍ നടന്നു.

എട്ട് മണി ആകുമ്പോഴേക്കും 7.8 ശതമാനം പേര്‍ വോട്ട് ചെയ്തു മടങ്ങി. ഒന്‍പത് മണിയാകുമ്പോഴേക്കും 15.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ മഴ ഇടയ്ക്ക് പോളിങിനെയും ബാധിച്ചു. എങ്കിലും 11 മണി ആയപ്പോഴേക്കും 31.30 ശതമാനം പേര്‍ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രാഷ്ട്രീയ നേതൃത്വത്തിനും ആശങ്കയുണ്ട്.

താരതമ്യേനെ മെച്ചപ്പെട്ട പോളിങ് രേഖപ്പെടുത്താറുള്ള ചെങ്ങന്നൂരില്‍ 2011ല്‍ 70.87 ശതമാനവും 2016ല്‍ 74.36 ശതമാനവുമായിരുന്നു പോളിങ്. ഇത്തവണ ഇതിനും മുകളിലേക്ക് പോകുമെന്ന സൂചനയാണ് ആദ്യ മണിക്കൂറുകള്‍ നല്‍കിയത്.

Read more topics: chengannur, by election, poling,
English summary
chengannur by election poling
topbanner

More News from this section

Subscribe by Email