Thursday September 20th, 2018 - 8:59:am
topbanner
Breaking News

ചെങ്ങന്നൂരിലെ പരാജയം; കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കുഞ്ഞാലിക്കുട്ടി

Jikku Joseph
ചെങ്ങന്നൂരിലെ പരാജയം; കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചെങ്ങന്നൂരില്‍ യു.ഡി.എഫിനേറ്റ പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ മുസ്ലീം ലീഗ്. ചെങ്ങന്നൂരിലെ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചുവെന്നു സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചെങ്ങന്നൂരിലെ പ്രചാരണരംഗത്ത് പാകപ്പിഴകള്‍ സംഭവിച്ചതായി സ്ഥാനാര്‍ത്ഥിക്കു തന്നെ ബോധ്യമായിട്ടുണ്ടെങ്കില്‍ അതിനെ ഗൗരവത്തോടെ കണ്ടു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് തിരുത്തലിനു തയാറാകണം. കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലോ മുന്നണി സംവിധാനത്തിനൊ വീഴ്ച സംഭവിച്ചെങ്കില്‍ അതും തിരുത്തപ്പെടണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങളില്‍ തിരുത്തല്‍ ആവശ്യമുണ്ടെന്നാണു ചെങ്ങന്നൂര്‍ ഫലം നല്‍കുന്ന ഗുണപാഠമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പോളിങ് ദിവസം പോലും സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും യു.ഡി.എഫിനു വലിയ പരാജയ സംഭവിച്ചതിന്റെ കാരണങ്ങള്‍ വിലയിരുത്തണം. ശക്തമായ ത്രികോണ മല്‍സരം നടക്കുമ്പോള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നയങ്ങളില്‍ പിഴവുണ്ടോ എന്നും പരിശോധിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English summary
chengannur by-election p.k kunhalikutty
topbanner

More News from this section

Subscribe by Email