Friday November 16th, 2018 - 5:43:pm
topbanner

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ലീഡ് എല്‍ഡിഎഫിന്

Jikku Joseph
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ലീഡ് എല്‍ഡിഎഫിന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന് അനുകൂലമാണ്. മൂന്ന് മുന്നണികളും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ശക്തമായ ത്രികോണ മത്സരമായിരുന്നു ഇത്തവണ നടന്നത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. 799 തപാല്‍ വോട്ടുകളില്‍ 12 എണ്ണം മാത്രമാണ് ഇതുവരെ റിട്ടേണിംഗ് ഓഫീസര്‍ക്ക് ലഭിച്ചത്. ഇതാണ് ആദ്യം എണ്ണുന്നത്.

സി.പി.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നായിരുന്നു വോട്ടെടുപ്പ് നടന്നത്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ധിച്ചത്.

English summary
chengannur by-election ldf leads in the initial counting
topbanner

More News from this section

Subscribe by Email