Sunday February 17th, 2019 - 7:35:pm
topbanner

കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎം വിലയ്ക്കുവാങ്ങിയെന്ന് ശ്രീധരന്‍ പിള്ള

NewsDesk
കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎം വിലയ്ക്കുവാങ്ങിയെന്ന് ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തോല്‍വി സമ്മതിച്ച് ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ മാത്രം കഴിയുമ്പോഴേക്കും ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.

കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎം വിലയ്ക്കുവാങ്ങിയെന്നാണ് ശ്രീധരന്‍ പിള്ളയുടെ ആരോപണം. യുഡിഎഫ് കേന്ദ്രത്തില്‍ എല്‍ഡിഎഫ് ലീഡ് നേടിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

അതിനിടെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 5000ത്തില്‍ അധികം വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുകയാണ്.

യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍, പാണ്ടനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായി. മാന്നാറില്‍ 14 ബൂത്തുകളിലെ 13 എണ്ണത്തിലും എല്‍ഡിഎഫിനാണ് ലീഡ്.

കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമെന്നാണ് പ്രതീക്ഷ.

Viral News

English summary
chengannur by election counting; sreedharan pillai against cpm
topbanner

More News from this section

Subscribe by Email