Thursday November 15th, 2018 - 12:13:am
topbanner

യുഡിഎഫ് സ്വാധീനമുള്ള മാന്നാറിലും പാണ്ടനാടും സജി ചെറിയാന് ലീഡ്

NewsDesk
യുഡിഎഫ് സ്വാധീനമുള്ള മാന്നാറിലും പാണ്ടനാടും സജി ചെറിയാന് ലീഡ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ലീഡ് നിലനിര്‍ത്തുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 2000ത്തില്‍ അധികം വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുകയാണ്.

യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍, പാണ്ടനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായി. മാന്നാറില്‍ 14 ബൂത്തുകളിലെ 13 എണ്ണത്തിലും എല്‍ഡിഎഫിനാണ് ലീഡ്.

കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമെന്നാണ് പ്രതീക്ഷ.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നായിരുന്നു വോട്ടെടുപ്പ് നടന്നത്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ധിച്ചത്.

English summary
chengannur by election counting mannar panchayath
topbanner

More News from this section

Subscribe by Email