Thursday February 21st, 2019 - 1:20:am
topbanner

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ മുന്നില്‍; ഇഞ്ചോടിഞ്ച് പോരാട്ടം

NewsDesk
ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ മുന്നില്‍; ഇഞ്ചോടിഞ്ച് പോരാട്ടം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ മുന്നില്‍. 1500ല്‍ അധികം വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുകയാണ്.

കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമെത്തുമെന്നുറപ്പാണ്.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നായിരുന്നു വോട്ടെടുപ്പ് നടന്നത്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ധിച്ചത്.

Viral News

Read more topics: chengannur, election
English summary
chengannur by election counting begins
topbanner

More News from this section

Subscribe by Email