Tuesday November 13th, 2018 - 9:37:pm
topbanner

ചെങ്ങന്നൂരിൽ കണക്കുകൾ ആരെ തുണയ്ക്കും...?

NewsDesk
ചെങ്ങന്നൂരിൽ കണക്കുകൾ ആരെ തുണയ്ക്കും...?

ആലപ്പുഴ: ചെങ്ങന്നൂരിൽ കണക്കുകൾ ആരെ തുണയ്ക്കും. മുന്നണി നേതൃത്വങ്ങൾ തല പുകയ്ക്കുകയാണ്. വോട്ടെണ്ണലിന് അടുത്തെത്തുമ്പോഴും കൂട്ടി കിഴിക്കലുകൾ തുടരുകയാണ്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 1,95,493 വോട്ടർമാരിൽ 1,43,363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

അന്നു ജില്ലയിലെ ശരാശരി പോളിങ് 79.88 ശതമാനമായിരുന്നു. 2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും ജില്ലയിലെ ശരാശരി 76.83 ശതമാനവുമായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 71.18ശതമാനവും 2009ലെ ലോകസഭ തിരഞ്ഞെടുപ്പിൽ 67.67 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്. അന്നു ജില്ലയിലെ ശരാശരി പോളിങ് യഥാക്രമം 79.11ശതമാനവും 77.17 ശതമാനവും ആയിരുന്നു.
2016 നിയമസഭാ തിരഞ്ഞെടുപ്പിലെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക്:-

1. മാന്നാർ:- എൽഡിഎഫ് 6536 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് 6096 വോട്ടും ബിജെപി 5431 വോട്ടും കരസ്ഥമാക്കി.
2. പാണ്ടനാട്:- എൽഡിഎഫ് 2328 വോട്ട് നേടിയപ്പോൾ യുഡിഎഫ് 2616 ബിജെപി 2250 50 വോട്ടുകൾ നേടി.

3. തിരുവൻവണ്ടൂർ:- എൽഡിഎഫ് 2315 വോട്ടും യുഡിഎഫ് 3574 വോട്ടും ബിജെപി 3603 വോട്ടും നേടി. ഇതോടെ ബിജെപി ആധിപത്യം നേടുന്ന ആദ്യ പഞ്ചായത്തായി തിരുവൻവണ്ടൂർ.

4. ചെങ്ങന്നൂർ നഗരസഭ:- എൽഡിഎഫ് 4591ഉം യുഡിഎഫ് 4993, ബിജെപി 4182 ഉം വോട്ടുകൾ കരസ്ഥമാക്കി.

5. മുളക്കുഴ:- എൽഡിഎഫ് 7697, യുഡിഎഫ് 5406 , ബിജെപി 4317

6. ആല:- എൽഡിഎഫ് 3298, യുഡിഎഫ് 2858 , ബിജെപി 2229

7. പുലിയൂർ:- എൽഡിഎഫ് 3606, യുഡിഎഫ് 3063 , ബിജെപി 3304

8. ബുധനൂർ:- എൽഡിഎഫ് 5151, യുഡിഎഫ് 3479 , ബിജെപി 3557

9. ചെന്നിത്തല:- എൽഡിഎഫ് 6384 , യുഡിഎഫ് 5254 , ബിജെപി 4971

10. ചെറിയനാട്:- എൽഡിഎഫ് 5491, യുഡിഎഫ് 3503, ബിജെപി 4377

11. വെണ്മണി:- എൽഡിഎഫ് 4906, യുഡിഎഫ് 3611 , ബിജെപി 4248

2016 ലെ തിരഞ്ഞെടുപ്പിൽ 154 ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 10 ബൂത്തുകൾ കൂടി വർദ്ധിച്ച് 164 ബൂത്തുകൾ ഉണ്ടായിരുന്നു. 10 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്ന ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ആല, വെണ്മണി, മാന്നാർ, പാണ്ടനാട് തുടങ്ങിയ സ്ഥലങ്ങൾ യുഡിഎഫാണ് ഭരിക്കുന്നത്. തിരുവൻവണ്ടൂർ പഞ്ചായത്ത് കേരള കോൺഗ്രസ് എമ്മും ബുധനൂർ, ചെറിയനാട് , ചെന്നിത്തല, മുളക്കുഴ, പുലിയൂർ പഞ്ചായത്തുകൾ സിപിഎമ്മുമാണ് ഭരിക്കുന്നത്.

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. സഹായക ബൂത്തുകളടക്കം 181 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം നിലയിലെ സ്ട്രോങ്ങ് റൂമിന് അടുത്തായി തന്നെയാണ് കൗണ്ടിംഗ് സെന്‍ററും. 14 ടേബിളുകളാണ് കൗണ്ടിങ്ങിനായിഒരുക്കുന്നത്. മാന്നാര്‍ പഞ്ചായത്തില ഒന്നു മുതൽ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. രണ്ടാം റൗണ്ടിൽ 15 മുതൽ 28 വരെ ബൂത്തുകൾ. അങ്ങനെ സഹായ ബൂത്തുകളിലേതടക്കം 13 റൗണ്ടുകളായി വോട്ടെണ്ണും.

Read more topics: chengannur, by election,
English summary
chengannur Who will help the figures
topbanner

More News from this section

Subscribe by Email