Saturday April 20th, 2019 - 10:02:pm
topbanner
topbanner

ചെങ്ങന്നൂരിലെ അത്ഭുത വിജയത്തിന് പിന്നിലെ കണ്ണൂർ ചാണക്യൻ

NewsDesk
ചെങ്ങന്നൂരിലെ അത്ഭുത വിജയത്തിന് പിന്നിലെ കണ്ണൂർ ചാണക്യൻ

ആലപ്പുഴ: കേരളം ഉറ്റുനോക്കിയ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വന്നപ്പോൾ തന്നെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ ആദ്യം കടപ്പാട് അറിയിച്ചത് സി പി എം കേന്ദ്ര കമ്മറ്റി അംഗമായ എം.വി.ഗോവിന്ദൻ മാസ്റ്റർക്കായിരുന്നു.

തുടർച്ചയായ വിവാദങ്ങളിൽ പെട്ട് പ്രതിസന്ധിയെ അഭിമുഖീകരിച്ച വേളയിൽ വന്നെത്തിയ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫിന്, പ്രത്യേകിച്ച് സി പി എമ്മിന് നിർണായകമായിരുന്നു. ചെങ്ങന്നൂർ സീറ്റ് നിലനിർത്താനായില്ലെങ്കിൽ പിണറായി വിജയൻ സർക്കാരിനുണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ലെന്ന് തിരിച്ചറിഞ്ഞ നേതൃത്വം ആ വെല്ലുവിളി ഏൽപ്പിച്ചത് കണ്ണൂരിന്റെ രാഷ്ട്രീയ ചാണക്യനായ ഗോവിന്ദൻ മാസ്റ്ററെ.

Saji Cheriyan MV Govindan cpm

രണ്ടരമാസക്കാലം ചെങ്ങന്നൂർ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ തന്ത്രപരമായ നീക്കങ്ങൾ ഫലം കാണുക മാത്രമല്ല ഇരട്ടി നേട്ടം കൊണ്ടുവന്നു. ചരിത്ര വിജയത്തിലൂടെ പാർട്ടിയും സർക്കാരും തിളങ്ങി. ചെങ്ങന്നൂരിൽ തമ്പടിച്ച് പഞ്ചായത്തുകൾ തോറും കയറിയിറങ്ങിയാണ് ഗോവിന്ദൻ മാസ്റ്റർ ജനഹിതം ആർജിക്കാനുള്ള കർമ്മ പരിപാടികൾ ഒരുക്കിയത്.

താഴെ തട്ടിലെ വോട്ടുകൾ ഉറപ്പാക്കാൻ വ്യാപകമായി നടത്തിയ കുടുംബയോഗങ്ങൾ ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. ഓരോ ദിവസത്തെ പ്രചരണ വിഷയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിൽ വരെ ഗോവിന്ദന്റെ ബുദ്ധി പ്രവർത്തിച്ചു. ജനാധിപത്യ യുവജന പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായ എം വി ഗോവിന്ദന്‍ അടുത്തിടെയാണ് കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷമുള്ള പ്രഥമ ദൗത്യമായിരുന്നു ചെങ്ങന്നൂരിലേത്.

Saji Cheriyan MV Govindan cpm

1970ലാണ് അദ്ദേഹം സി പി എം അംഗമാവുന്നത്. യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം കെഎസ്‌വൈഎഫ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമായിട്ടുണ്ട്. ഡിവൈഎഫ്‌ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു. ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡണ്ടായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1986ല്‍ മോസ്‌കോ യുവജനസമ്മേളനത്തില്‍ പങ്കെടുത്തു. സി പി എം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍; ചിത്രങ്ങള്‍ സഹിതം ഇവിടെ കാണാം അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരിക്കെ കാസര്‍കോട് ഏരിയ സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥയിലും പിന്നീടും കടുത്ത പൊലീസ് മര്‍ദനത്തിനിരയായി.

1991ല്‍ കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ സി പി എം സംസ്ഥാനകമ്മിറ്റി അംഗമായി. 2006ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ അറിയപ്പെടുന്ന വാഗ്മിയും സൈദ്ധാന്തികനുമാണ്. ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന്‍ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു.

2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എറണാകുളം ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ദേശാഭിമാനി ചീഫ് എഡിറ്ററാണ്. മൊറാഴയിലെ പരേതനായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകനാണ് അറുപത്തിയഞ്ചുകാരനായ ഗോവിന്ദന്‍. സി പി എം ജില്ലാ കമ്മിറ്റിയംഗംവും ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ പി കെ ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവര്‍ മക്കള്‍.

Read more topics: chengannur, by election, mv govindan,
English summary
chengannur by election Saji Cheriyan MV Govindan cpm
topbanner

More News from this section

Subscribe by Email