Tuesday November 13th, 2018 - 12:32:pm
topbanner

മകന്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ മലയാളിയുടെ ഉടല്‍ഭാഗവും കണ്ടെടുത്തു

NewsDesk
മകന്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ മലയാളിയുടെ ഉടല്‍ഭാഗവും കണ്ടെടുത്തു

കോട്ടയം: മകന്‍ വെടിവെച്ചുകൊലപ്പെടുത്തിയ അമേരിക്കന്‍ മലയാളി ജോയ്.വി. ജോണിന്റെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി. തലയും ഉടല്‍ ഭാഗങ്ങളുമാണ് പൊലീസ് കണ്ടെത്തിയത്.

ശിരസ് കോട്ടയം ചിങ്ങവനത്തുനിന്നും ഉടല്‍ഭാഗങ്ങള്‍ ചങ്ങനാശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. മൃതദേഹം മകന്‍ ഷെറിന്‍ വെട്ടിമുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. മറ്റു ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി പ്രതി ഉപേക്ഷിക്കുകയായിരുന്നു. സ്വത്തുതര്‍ക്കം മാത്രമല്ല പിതാവ് ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെ ദാരുണമായി കൊലപ്പെടുത്തുന്നതിലേക്ക് മകന്‍ ഷെറിനെ നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പുഴയില്‍ നിന്നു ലഭിച്ച ശരീരഭാഗം ഡിഎന്‍എ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിലേക്കു മാറ്റി. പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ തിരച്ചില്‍ സംഘങ്ങള്‍ പത്തനംതിട്ട ജില്ലയിലെ ആറാട്ടുപുഴ കടവു മുതല്‍ എടത്വ വീയപുരം വരെ തിരച്ചില്‍ നടത്തിയിരുന്നു.

25ന് തിരുവനന്തപുരത്തു പോയി വരുന്നവഴി മുളക്കുഴവെച്ച് ജോയിയും മകനും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ തോക്കില്‍ നിന്നു വെടിയുതിര്‍ന്നു ജോയ് കൊല്ലപ്പെട്ടെന്നുമാണു പൊലീസിനു ലഭിച്ച വിവരം. നെറ്റിയിലാണു വെടിയേറ്റിട്ടുള്ളത്. തുടര്‍ന്നു ചെങ്ങന്നൂരില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ അടിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ മൃതദേഹം കത്തിച്ചെന്നും ശേഷിച്ച ഭാഗങ്ങള്‍ പുഴയില്‍ ഒഴുക്കിയെന്നുമാണു കരുതുന്നത്.

ഷെറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്ന ഷെറിന്‍, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു.

 

Read more topics: Chengannur, murder, Pampa, river
English summary
Chengannur's shocking murder: severed arm found in Pampa river
topbanner

More News from this section

Subscribe by Email