Monday June 18th, 2018 - 3:22:am
topbanner
Breaking News

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

rajani v
ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും.

1953 ചെങ്ങന്നൂരിലെ ആല പഞ്ചായത്തിലായിരുന്നു ജനനം. പന്തളം എന്‍എസ്എസ് കോളജിലും തിരുവന്തപുരം ലോ കോളജിലുമായിട്ടിരുന്നു പഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയത്. രണ്ട് തവണ സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്നു.ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റാിട്ടുണ്ട്.

2001 ആദ്യമായി ചെങ്ങന്നൂരില്‍ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും 1465 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ശോഭനാ ജോര്‍ജിനോട് തോറ്റു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണമല്‍സരത്തില്‍ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംഎല്‍എയായി. 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം

 

English summary
cheganoor mla kk ramachandran passedaway

More News from this section

Subscribe by Email