Wednesday March 20th, 2019 - 7:11:am
topbanner
topbanner

ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍

rajani v
ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം നിറഞ്ഞ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചരണത്തിനുള്ള 48 മണിക്കൂറുകള്‍.കനത്ത മഴ വകവെയ്ക്കാതെ ഏറെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് മൂന്നുമുന്നണികളുടെയും കൊട്ടികലാശം.

എല്‍ ഡി എഫിന്റെ സജി ചെറിയാന്‍, യു ഡി എഫിന്റെ ഡി വിജയകുമാര്‍, എന്‍ ഡി എയുടെ പി എസ് ശ്രീധരന്‍പിള്ള എന്നിവര്‍ തമ്മിലാണ് പ്രധാനപോരാട്ടം.

ഏറെ നിര്‍ണായകമാണ് ഇനിയുള്ള മണിക്കൂറുകള്‍. ഒരോ വോട്ടും അത്രമേല്‍ മൂല്യമുള്ളതാണ്.അതുകൊണ്ടു തന്നെ നിശബ്ദ പ്രചാരണവേളയില്‍ ഗൃഹ സന്ദര്‍ശനങ്ങളിലൂടെയും ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും വോട്ടുറപ്പിക്കാനാകും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ശ്രമിക്കുക.

 

Viral News

Read more topics: cheganoor, kottikalasham
English summary
cheganoor kottikalasham
topbanner

More News from this section

Subscribe by Email