Sunday November 18th, 2018 - 3:37:am
topbanner

ചെക്ക് പോസ്റ്റുകള്‍ ഓര്‍മ്മയാകുന്നു; ഇനി സിസിടിവി ക്യാമറകള്‍

Jikku Joseph
ചെക്ക് പോസ്റ്റുകള്‍ ഓര്‍മ്മയാകുന്നു; ഇനി സിസിടിവി ക്യാമറകള്‍

തിരുവനന്തപുരം: ചെക്ക് പോസ്റ്റുകള്‍ ഓര്‍മ്മയാകുന്നു. പകരം എത്തുന്നത് സിസിടിവി ക്യാമറകള്‍. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ പകരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വാണിജ്യ നികുതി വിഭാഗം അറിയിച്ചു. പ്രധാന പാതകള്‍ക്ക് പുറമെ ചെറു വഴികളിലും ക്യാമറ സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

അതിര്‍ത്തി കടക്കുന്ന ചരക്കു വാഹനളുടെ ചിത്രം സിസിടിവി ക്യാമറയുപയോഗിച്ച് പകര്‍ത്തി വാണിജ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും. വാഹന നമ്പരും ഇന്‍വോയിസ് നമ്പരും ഒത്തു നോക്കി നികുതി അടച്ചാണോ ചരക്കു കടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു വരുത്താം. വാളയാറിലായിരിക്കും സിസിടിവി ക്യാമറകള്‍ ആദ്യം സ്ഥാപിക്കുക. തുടര്‍ന്ന് മുത്തങ്ങ ഉള്‍പ്പെടെയുള്ള മറ്റു ഭാഗങ്ങളിലും നടപ്പിലാക്കും. ക്യാമറകള്‍ വാങ്ങുവാനുള്ള ടെണ്ടര്‍ വിളിക്കുവാന്‍ തീരുമാനമായിട്ടുണ്ട്.

സിസിടിവി നിരീക്ഷണത്തിന് പുറമെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കും. സംസ്ഥാനത്തെ 74 ശതമാനത്തോളം വ്യാപാരികള്‍ ഇതിനോടകം ജിഎസ്ടിയില്‍ ചേര്‍ന്നു കഴിഞ്ഞു.

English summary
check post removing in kerala
topbanner

More News from this section

Subscribe by Email