Thursday May 24th, 2018 - 5:27:pm
topbanner

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി; സഫീര്‍ കരീമിനെ സസ്‌പെന്‍ഡ് ചെയ്തു

Jikku Joseph
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി; സഫീര്‍ കരീമിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച് പിടിയിലായ മലയാളി ഐ.പി.എസുകാരന്‍ സഫീര്‍ കരീമിനെ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരയിലെ അസി. സൂപ്രണ്ടായിരുന്ന ഇയാളെ തിങ്കളാഴ്ചയാണ് ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന പരീക്ഷയ്ക്കിടെ ഇന്റലിജന്‍സ് സംഘം പിടികൂടിയത്.

ഷര്‍ട്ടിന്റെ ബട്ടണില്‍ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത്, ജി-മെയിലിലെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യ ജോയ്‌സി ജോയിക്ക് അയച്ചുകൊടുത്ത സഫീര്‍ ഉത്തരങ്ങള്‍ ചെവിയില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴി കേട്ടെഴുതുകയായിരുന്നു. 2015ല്‍ സിവില്‍സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 112-ാം റാങ്കോടെ ഐ.പി.എസ് നേടിയ സഫീര്‍ ഐ.എ.എസ് മോഹവുമായി കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ സിവില്‍സര്‍വീസ് പരീക്ഷയെഴുതി.

രാവിലെ 9ന് പരീക്ഷ തുടങ്ങി 20 മിനിട്ടായപ്പോള്‍ നാല് ഐ.ബി ഉദ്യോഗസ്ഥര്‍ പരീക്ഷാഹാളിലേക്കെത്തി. മൊബൈല്‍ഫോണ്‍, ബ്ലൂടൂത്ത് ഡിവൈസ്, വയര്‍ലെസ് ഇയര്‍പ്ലഗ് സ്പീക്കറുകള്‍ എന്നിവ പിടിച്ചെടുത്തു. സഫീര്‍ അയച്ചുകൊടുത്ത ചോദ്യക്കടലാസ് ഹൈദരാബാദില്‍ ഭാര്യ ജോയ്‌സി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉത്തരങ്ങള്‍ ഫോണിലൂടെ പറഞ്ഞുകൊടുത്തു.

സഫീറിനൊപ്പം ഡല്‍ഹിയില്‍ സിവില്‍സര്‍വീസ് പരിശീലനം നടത്തിയശേഷം പിന്നീട് സഫീര്‍ തുടങ്ങിയ കരിംസ്-ലാ-എക്‌സലന്‍സ് ഐ.എ.എസ് അക്കാഡമിയിലെ അദ്ധ്യാപകനായ റാംബാബും ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തു. ഇരുവരെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഫീര്‍ കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് ഇയാളെ ചെന്നൈ പോലീസിന് കൈമാറി. ഐ.പി.സി 420 (വഞ്ചന), 120 (ബി) (ക്രിമിനല്‍ ഗൂഢാലോചന), ഐ.ടി ആക്ടിലെ-66 എന്നീ വകുപ്പുകള്‍ സഫീറിനെതിരെ ചുമത്തി. ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തും.

കേരളത്തിലെ പിഎസ്സി പരീക്ഷയില്‍ സഫീര്‍ കരീമിന്റെ ബന്ധു ഇത്തരത്തില്‍ കോപ്പിയടിച്ചെന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധുവിനെ ചോദ്യം ചെയ്തു. ഇയാളുടെ സുഹൃത്തും നിരീക്ഷണത്തിലാണ്. സഫീര്‍ കരീം 112-ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റര്‍ എന്ന പേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു.

English summary
cheating case safeer karim suspended

More News from this section

Subscribe by Email