Friday November 16th, 2018 - 3:09:am
topbanner

ജിഷയെ കൊലപ്പെടുത്തിയത് പ്രതിയുടെ ലൈംഗിക താത്പര്യം

NewsDesk
ജിഷയെ കൊലപ്പെടുത്തിയത് പ്രതിയുടെ ലൈംഗിക താത്പര്യം

പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്താന്‍ കാരണം പ്രതിക്ക് പെണ്‍കുട്ടിയോടുണ്ടായ ലൈംഗിക താത്പര്യമാണെന്ന് കുറ്റപത്രം. കൊലപാതകം നടന്ന സമയവും രീതിയും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

ലൈംഗിക താത്പര്യവുമായി ചെന്ന പ്രതിയെ ജിഷ എതിര്‍ത്തപ്പോള്‍ ജിഷയുടെ ശരീരമാകെ മാരകമായി മുറിവുണ്ടാക്കിയ ശേഷം കത്തിയുപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു .

വൈകുന്നേരം 5.30നും 6നും ഇടയിലാണ് പ്രതി അമീറുള്‍ ഇസ്ലാം കൃത്യം നിര്‍വ്വഹിച്ചത്. ബലാത്സംഗത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്.

ജിഷയുടെ വീട്ടില്‍ വെച്ച് തന്നെ കഴുകി വൃത്തിയാക്കിയ കത്തി കുറ്റിക്കാട്ടിലേക്ക് അമീര്‍ വലിച്ചെറിയുകയായിരുന്നുവെന്നും പിന്നീട് കനാല്‍ വഴി രക്ഷപ്പെടുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സാഹചര്യ തെളിവുകളുടേയും ദൃക്‌സാക്ഷി മൊഴിയുടേയും ശാസ്ത്രീയതെളിവുകളുടെയും അടിസ്ഥാനത്തിലാണ് 1500 പേജുളള കുറ്റപത്രം പോലീസ് തയ്യാറാക്കിയിരിക്കുന്നത്.

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

Read more topics: Chargesheet, Jisha, murder, case, court
English summary
Chargesheet in Jisha murder case filed before court
topbanner

More News from this section

Subscribe by Email