topbanner
Monday December 18th, 2017 - 12:56:am
topbanner
topbanner

ദിലീപിന്റെ ആദ്യ വിവാഹം പോലീസ് വിശദമായി പരിശോധിക്കുന്നു

NewsDesk
ദിലീപിന്റെ ആദ്യ വിവാഹം പോലീസ് വിശദമായി പരിശോധിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സ്വകാര്യ വിവരങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കുന്നു. ദിലീപ് ക്രിമിനല്‍ സ്വഭാമുള്ളയാളാണോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.

മഞ്ജുവാര്യരേയും പിന്നീട് കാവ്യ മാധവനേയും വിവാഹം ചെയ്യുന്നതിനു മുന്‍പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്ന് പൊലീസിന് മൊഴി കിട്ടിയിട്ടുണ്ട്. ഇത്തരമൊരു വിവാഹം ചെയ്തിട്ടുണ്ടെങ്കില്‍ അത് ദിലീപിന് കുരുക്കായേക്കും.

പി. ഗോപാലകൃഷ്്ണന്‍ എന്ന പേരിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ രേഖകള്‍ ഇനിയും പൊലീസ് ലഭിച്ചിട്ടില്ല. ദിലീപില്‍ നിന്നു ദുരനുഭവമുണ്ടായ കൂടുതല്‍പ്പേരെ സാക്ഷികളാക്കി കുറ്റപത്രം തയാറാക്കാനാണ് തീരുമാനം.

ദിലീപിന്റെ ക്രിമിനല്‍സ്വഭാവം തെളിയിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യവും. അതുകൊണ്ട് തന്നെ ദിലീപിന്റെ ആദ്യ വിവാഹം നിര്‍ണ്ണായകമാകും. ദിലീപിന്റെ ക്രിമിനല്‍ സ്വഭാവം തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറ്റപത്രം കൂടുതല്‍ ഉറപ്പുള്ളതാകുമെന്നാണു കഴിഞ്ഞദിവസം വിളിച്ച യോഗത്തില്‍ ഡി.ജി.പി. മഞ്ചേരി ശ്രീധരന്‍നായര്‍ അന്വേഷണസംഘത്തെ അറിയിച്ചത്.

ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസില്‍ മുന്നൂറോളം സാക്ഷികളുണ്ടാവും. അനൂപ് ചന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ ദിലീപില്‍ നിന്നു തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മൊഴിയായി നല്‍കിയിട്ടുണ്ട്. നാലു യുവ നടിമാര്‍ ദിലീപിനെതിരേ സെക്ഷന്‍ 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.

Read more topics: Actress, attack, Charge sheet, Dileep
English summary
Actress attack: Charge sheet against Dileep to be filed soon
topbanner topbanner

More News from this section

Subscribe by Email