Monday September 24th, 2018 - 4:07:am
topbanner

ഇപ്പോഴത്തെ നേതൃത്വത്തില്‍ ഒരു അഴിച്ചു പണിയും പ്രായോഗികമല്ലെന്ന് മോന്‍സ് ജോസഫ്

Jikku Joseph
ഇപ്പോഴത്തെ നേതൃത്വത്തില്‍ ഒരു അഴിച്ചു പണിയും പ്രായോഗികമല്ലെന്ന് മോന്‍സ് ജോസഫ്

കോട്ടയം: കേരളകോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ മഹാസമ്മേളനത്തിന് ശേഷം നടക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പാര്‍ട്ടി ഐക്യത്തിന്റെ മുഖ്യഘടകമായ ഇപ്പോഴത്തെ നേതൃത്വത്തില്‍ ഒരു അഴിച്ചു പണിയും പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ പദവി ഒഴിവുവന്നത് കൊണ്ട് മാത്രമാണ് അവിടെ ജോസ് കെ. മാണിയെ നിയമിച്ചത്. നേതൃമാറ്റം പാര്‍ട്ടി ആലോചിട്ടില്ല. ലയനസമയത്ത് നേതൃപദവികള്‍ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

സമരദൂരമെന്ന ചരല്‍കുന്ന് പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനം പാര്‍ട്ടിയുടെ ശക്തിപ്രകടനമായിരിക്കും. മൂന്ന് ദിവസം നടക്കുന്ന മഹാസമ്മേളനത്തില്‍ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകളുണ്ടാകില്ലെന്ന് സൂചിപ്പിച്ച മോന്‍സ് ജോസഫ് എംഎല്‍എ എന്നാല്‍ ഒറ്റക്ക് എറെ നാള്‍ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി.

എല്‍ഡിഎഫിലേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തെ പി.ജെ ജോസഫ് വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. ഏത് മുന്നണിയായാലും ഒപ്പം നില്‍ക്കണമെന്ന കെ.എം മാണിയുടെ നിര്‍ദ്ദേശത്തിന് പിന്തുണ കിട്ടാത്തതിനാലാണ് മഹാസമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകാത്തത്. ഇതിനിടയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പി.ജെ ജോസഫ് വിഭാഗത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമ്മേളനം ഡിസംബര്‍ 14 മുതല്‍ 16 വരെ കോട്ടയത്താണ് നടക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തിടുക്കത്തില്‍ മുന്നണി പ്രവേശനത്തിന് ശ്രമിക്കാതെ പാര്‍ട്ടിയെ കരുത്തുറ്റതാക്കാനുള്ള നടപടികളാണ് വേണ്ടതെന്നാണ് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെടുന്നത്.

English summary
change in leadership wont be practical says monce joseph
topbanner

More News from this section

Subscribe by Email