Monday November 19th, 2018 - 7:08:pm
topbanner

രാജീവ് വധം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഉദയഭാനു, ഉത്തരം ഒന്നു മാത്രം

Jikku Joseph
രാജീവ് വധം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഉദയഭാനു, ഉത്തരം ഒന്നു മാത്രം

ചാലക്കുടി: രാജീവ് വധക്കേസില്‍ അറസ്റ്റിലായ പ്രമുഖ അഭിഭാഷകനും കേസിലെ ഏഴാം പ്രതിയുമായി സി.പി ഉദയഭാനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. ചാലക്കുടി ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച ഉദയഭാനുവിനെ പ്രത്യേക അന്വേഷണ സംഘം മേധാവി ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ തയാറാക്കിയ ചോദ്യാവലി പരിഷ്‌കരിച്ചാണ് ചോദ്യം ചെയ്യല്‍.

അതേസമയം, നേരത്തെ നല്‍കിയ മറുപടി തന്നെയാണ് ഉദയഭാനു നല്‍കുന്നതെന്നും, ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു. രാജീവുമായുള്ള ഇടപാടും ബന്ധവും, ചക്കര ജോണിയും രഞ്ജിത്തും തമ്മിലുള്ള ബന്ധം, കൊലപാതക സാഹചര്യം എന്നീ ചോദ്യങ്ങളോട് ഉദയഭാനു നിസ്സഹകരിക്കുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

വസ്തു ഇടപാടുമായി രാജീവിനോട് ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഉദയഭാനുവിനെ വ്യാഴാഴ്ച രാവിലെ 11ന് തിരികെ ഹാജരാക്കാന്‍ നിര്‍ദേശിച്ച് മൂന്ന് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

English summary
chalakudy murder c.p udayabhanu not responding to police
topbanner

More News from this section

Subscribe by Email