Friday June 5th, 2020 - 8:21:am

ചാലക്കുടി കൊലപാതകം; സി.പി ഉദയഭാനുവിന്റെ വീട്ടില്‍ നിന്ന് വസ്തു ഇടപാടിന്റെ രേഖകള്‍ പിടിച്ചെടുത്തു

rajani v
ചാലക്കുടി കൊലപാതകം; സി.പി ഉദയഭാനുവിന്റെ വീട്ടില്‍ നിന്ന് വസ്തു ഇടപാടിന്റെ രേഖകള്‍ പിടിച്ചെടുത്തു

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ വീട്ടില്‍ നിന്ന് വസ്തു ഇടപാടിന്റെ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ഉദയഭാനുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്. 1.30 കോടി രൂപ കൈമാറിയതിന്റെ രേഖകളാണ് പിടിച്ചെടുത്തത്. രണ്ട് കമ്ബ്യൂട്ടറുകളും പിടിച്ചെടുത്ത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജീവ് വധക്കേസില്‍ സി.പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാിയൊണ് ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തിയത്. രാജീവ് മര്‍ദ്ദനമേറ്റ് കിടക്കുന്നതായി പോലീസിനെ വിളിച്ചറിയിച്ചത് ഉദയഭാനു ആയിരുന്നു.

Read more topics: lawyer, cp udayabhanu, police,raid
English summary
chalakudi murder case lawyer cp udayabhanu house police raid
topbanner

More News from this section

Subscribe by Email