Saturday November 17th, 2018 - 11:01:am
topbanner

സംസ്ഥാനത്ത് സിസേറിയന്‍ കൂടിയതായി റിപ്പോര്‍ട്ട്; വിവിധ പരിശോധനകളും നടത്തിയിട്ടില്ല

akhila
സംസ്ഥാനത്ത് സിസേറിയന്‍ കൂടിയതായി റിപ്പോര്‍ട്ട്; വിവിധ പരിശോധനകളും നടത്തിയിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സിസേറിയന്‍ കൂടിയതായി റിപ്പോര്‍ട്ട്. ഗര്‍ഭിണികളായി എത്തുന്നവരില്‍ നടത്തുന്ന പരിശോധനകളും നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അഞ്ചുവര്‍ഷത്തിനിടെ നടന്ന പ്രസവങ്ങളില്‍ 40-42 ശതമാനവും സിസേറിയന്‍ ആയിരുന്നെന്ന് ഓഡിറ്റ് നിരീക്ഷണം. സിസേറിയന്‍ കുറയ്ക്കാന്‍ നടത്തിയ സംയോജിത ശ്രമങ്ങള്‍ പരാജയപ്പെട്ടതായി സര്‍ക്കാര്‍ സമ്മതിച്ചതായും നിയമസഭയില്‍വെച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സിസേറിയന്‍ നിരക്ക് 15 ശതമാനമായി കുറയ്ക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാര്‍ശ. ദേശീയ ശരാശരി 17.20 ശതമാനമാണ്. പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സിസേറിയന്‍ കൂടി. 2012-17 കാലയളവില്‍ വിവിധ ആശുപത്രികളില്‍ 24.95 ലക്ഷം ഗര്‍ഭിണികളാണെത്തിയത്.

ഇതില്‍ 37 ശതമാനം പേരിലും എച്ച്.ഐ.വി. പരിശോധന നടത്തിയിട്ടില്ലെന്നും ഇക്കൂട്ടത്തില്‍ 55.86 ശതമാനം പേരില്‍ ലൈംഗികരോഗ പരിശോധനയും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 12 ശതമാനത്തിലധികം പേര്‍ക്ക് അയേണ്‍ ഫോളിക് ആസിഡ് ഗുളിക നല്‍കുന്നതിലും പരാജയപ്പെട്ടു.

എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളായ ശിശുമരണനിരക്കും മാതൃമരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ പ്രകടനം മെച്ചപ്പെട്ടതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: cesarean surgery, kerala
English summary
cesarean surgery increases in kerala:health department report
topbanner

More News from this section

Subscribe by Email