Monday November 19th, 2018 - 5:00:pm
topbanner

ഓഖി: 261 പേരെ കണ്ടെത്താനുണ്ടെന്ന് കേന്ദ്രം, 143 പേരെ മാത്രമെന്ന് കേരളം

Anju NC
ഓഖി: 261 പേരെ കണ്ടെത്താനുണ്ടെന്ന് കേന്ദ്രം, 143 പേരെ മാത്രമെന്ന് കേരളം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ദുരന്തത്തില്‍ 143 പേരെയാണ് കാണാതായതെന്നും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂടി ചേര്‍ത്താണ് കണക്കെന്നും, എണ്ണത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ നോക്കേണ്ടെന്നും ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

ഈ കണക്കു പ്രകാരം കേന്ദ്രം നല്‍കിയ ദുരിതാശ്വാസം അപര്യാപ്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ധനസഹായം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനായി കേരളത്തിന് 133 കോടി രൂപ പ്രാഥമികമായി അനുവദിച്ചെന്ന് കേന്ദ്രസംഘം അറിയിച്ചിരുന്നു.

English summary
central govt says missing people in okhi is 261
topbanner

More News from this section

Subscribe by Email