Friday September 21st, 2018 - 9:48:am
topbanner
Breaking News

കേന്ദ്ര സഹായം പൂര്‍ണ്ണമായി ലഭിക്കാന്‍ താമസം നേരിടും

suji
കേന്ദ്ര സഹായം പൂര്‍ണ്ണമായി ലഭിക്കാന്‍ താമസം നേരിടും

പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ സമ്പൂര്‍ണ സാമ്പത്തിക സഹായം ലഭിക്കാന്‍ ഏതാനും മാസം കൂടി കാത്തിരിക്കേണ്ടിവരും. കേരളത്തിനുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കുന്നതില്‍ വരുന്ന താമസമാണ് കാരണം.

സമ്പൂര്‍ണ്ണ സഹായം നല്‍കുന്നതിന് മുമ്പ് ചില നടപടി ചട്ടങ്ങള്‍ കേരളം പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഓരോ വിഭാഗത്തിലുമുണ്ടായ നഷ്ടം പ്രത്യേകം കണക്കാക്കി നിവേദനം നല്‍കണം. കേന്ദ്ര സംഘമെത്തി നഷ്ടം വിലയിരുത്തുകയും വേണം.

നിലവിലെ മാനദണ്ഡപ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് ജനറല്‍ കാറ്റഗറില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് 75 ശതമാനവും ഉയര്‍ന്ന നിലയിലുള്ള പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന പ്രദേശത്തുള്ള സംസ്ഥാനങ്ങള്‍ക്ക് 90 ശതമാനവും വിഹിതം നല്‍കണം. എല്ലാ സാമ്പത്തിക വര്‍ഷത്തിലും ജൂണിലും ഡിസംബറിലുമായി രണ്ടു ഗഡുക്കളായാണ് നല്‍കുക .

English summary
central govt flood relief fund may delay
topbanner

More News from this section

Subscribe by Email