Wednesday September 19th, 2018 - 12:44:pm
topbanner
Breaking News

സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം സുപ്രീംകോടതി തടഞ്ഞു

NewsDesk
സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം: രണ്ട് ക്രമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം സുപ്രീംകോടതി തടഞ്ഞു.

കോടതി തീരുമാനം അറിയിച്ചുകൊണ്ട് ചീഫ് ജസ്റ്റിസാണ് കേരളത്തിന് കത്തയച്ചത്. കേസുകളെല്ലാം അവസാനിച്ചതിന് ശേഷം വീണ്ടും അപേക്ഷ നല്‍കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് ഇതേക്കുറിച്ച് അറിയിച്ചത്.

സി.എ.ടിയിലേക്ക് ഇപ്പോള്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നിലപാട്. സി.എ.ടിയിലേക്കുള്ള സെന്‍കുമാറിന്റെ നിയമനം തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ഡി.ജി.പി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകളുംസംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നും അവധിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നുമുള്ള രണ്ട് കേസുകളാണ് സെന്‍കുമാറിനെതിരെ ഉള്ളത്.

2016 ഓഗസ്റ്റിലാണ് സി.എ.ടിയിലെ രണ്ടംഗ ഒഴിവില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് സമതി സോമസുന്ദരത്തിന്റെയും ടി.പി സെന്‍കുമാറിന്റെയും പേര് ശുപാര്‍ശ ചെയ്തിരുന്നു.

English summary
Central Administrative Tribunal tp senkumar
topbanner

More News from this section

Subscribe by Email