Wednesday November 21st, 2018 - 8:05:am
topbanner

ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Jikku Joseph
ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതിയില്‍ രവി കൃഷ്ണയ്‌ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സച്ചിന്‍ പൈലറ്റിനെയും കാര്‍ത്തി ചിദംബരത്തെയും അശോക് ഗെലോട്ടിനെയും തല്‍ക്കാലം ഒഴിവാക്കി. ആംബുലന്‍സുകള്‍ വാങ്ങാന്‍ രവികൃഷ്ണയുടെ സികിറ്റ്‌സ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്കി എന്ന പരാതിയാണ് സി.ബി.ഐ അന്വേഷിച്ചത്.

സ്വികിറ്റ്സ് കമ്പനി ഡയറക്ട്ടറായ രവി കൃഷ്ണയെകൂടാതെ, സിഇഓ ശ്വേത മംഗള്‍, ജീവനക്കാരനായ അമിത് ആന്റണി അലക്സ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍,വഞ്ചന കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്.

കേസില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന മറ്റു കോണ്‍്ഗ്രസ് നേതാക്കളായ അശോക് ഗലോട്ട്, സച്ചിന്‍ പൈലറ്റ്,കാര്‍ത്തി ചിദംബരം എന്നിവരെ കുറ്റപത്രത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണു കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

 

English summary
cbi submits chargesheet against vayalar ravi son in ambulance scam
topbanner

More News from this section

Subscribe by Email