Sunday August 18th, 2019 - 6:44:pm
topbanner
topbanner

മാറാട് കലാപം: സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിബിഐ

JB
 മാറാട് കലാപം: സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിബിഐ

കൊച്ചി: മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിബിഐ. കലാപത്തിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്നാണ് സിബിഐയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം. എന്നാല്‍ സിബിഐയുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന പ്രശ്‌നം.

രേഖകള്‍ വിട്ടുനല്‍കണമെന്ന് കാണിച്ച് നിരവധി തവണ സര്‍ക്കാരിന് കത്തയച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. രേഖകള്‍ വിട്ട് കിട്ടാന്‍ കോടതി ഇടപെടണമെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ രേഖകള്‍ അനിവാര്യമാണെന്നും സിബിഐ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

 

English summary
cbi aganist kerala government on marad case
topbanner

More News from this section

Subscribe by Email