Tuesday September 25th, 2018 - 4:46:pm
topbanner

തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാര്‍വതി

NewsDesk
തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാര്‍വതി

കൊച്ചി: സിനിമയില്‍ അവസരം നല്‍കാനായി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്.

വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് തനിക്ക് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. ഒത്തു തീര്‍പ്പിന് വഴങ്ങാത്തതുകൊണ്ടായിരിക്കാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നത് എന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞു.

മുന്‍ റേഡിയോ അവതാരകന്‍ മാത്തുക്കുട്ടിയാണ് പാര്‍വ്വതിയുമായി അഭിമുഖ സംഭാഷണം നടത്തിയത്. ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അഭിമുഖം സംപ്രേഷണം ചെയ്തത്.

ഒരു കടമ പോലെയാണ് ചിലര്‍ കിടക്ക പങ്കിടാന്‍ ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ 'മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്' എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. പാര്‍വതി പപറഞ്ഞു.

സിനിമയില്‍ വയറു കാണിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് കുടവയറുണ്ടെന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി. എനിക്ക് വലിയ കുമ്പയുണ്ട്. ഞാനതില്‍ അഭിമാനിക്കുന്നു. നാല് ലിറ്റര്‍ വരെ വെള്ളം കുടിച്ചിരുന്നു. മൂത്രമൊഴിക്കാതെ, പിടിച്ചാണ് അഭിനയിച്ചത്.

തന്റെ കണ്ണാടി ബുദ്ധിജീവി നാട്യമല്ലെന്നും കണ്ണട മാറ്റിയാല്‍ വ്യക്തതയില്ലാത്തതുകൊണ്ടാണെന്നും പാര്‍വ്വതി വ്യക്തമാക്കി. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ എന്റെ ജോലിയെ സ്‌നേഹിക്കുന്നു. പടം ചെയ്താല്‍ വീട്ടില്‍ പോവുക. വിശ്രമിക്കുക. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ ബാധിക്കില്ല. ആളുകള്‍ അങ്ങനെ പറയരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറയുമ്പോള്‍ ശരിയെന്ന് പറഞ്ഞ് ചിരിക്കും. എന്നിട്ട് എനിക്ക് തോന്നിയ പോലെ ചെയ്യും. ഒഴുകാനാണ് ഇഷ്ടമെന്നും പാര്‍വതി പറഞ്ഞു.

English summary
casting couch in malayalam film industry says parvathy
topbanner

More News from this section

Subscribe by Email