Monday February 18th, 2019 - 3:48:am
topbanner

കണ്ണൂര്‍; വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച ചെറുമകള്‍ക്കെതിരെ കേസെടുത്തു

NewsDesk
കണ്ണൂര്‍; വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച ചെറുമകള്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ചെറുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ആയിക്കര സ്വദേശിയായ കല്യാണിയമ്മയെയാണ് ചെറുമകളായ ദീപ ക്രൂരമായി മര്‍ദ്ദിച്ചത്.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയായാണ് പൊലീസ് കേസെടുത്തത്. ദീപ സ്ഥിരമായി കല്യാണിയമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഇതു സംബന്ധിച്ച് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീഡിയോ ദൃശ്യം പ്രചരിപ്പിക്കപ്പെട്ടത്.

Viral News

Read more topics: case, woman, grandmother, kannur
English summary
case registered against woman who beats grandmother in kannur
topbanner

More News from this section

Subscribe by Email