Monday September 24th, 2018 - 7:32:am
topbanner

കള്ളസാക്ഷി പറഞ്ഞ നിഷാമിന്റെ ഭാര്യയ്‌ക്കെതിരെ കേസ്

NewsDesk
കള്ളസാക്ഷി പറഞ്ഞ നിഷാമിന്റെ ഭാര്യയ്‌ക്കെതിരെ കേസ്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കോടതിയില്‍ കള്ളസാക്ഷിപറഞ്ഞ പ്രതി മുഹമ്മദ് നിഷാമിന്റെ ഭാര്യയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. നിഷാമിനെതിരായ ശിക്ഷാ വിധി പ്രസ്താവിക്കവെയാണ് നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അമല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി വിചാരണ വേളയില്‍ കോടതിയില്‍ മാറ്റിപ്പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് അമലിനെതിരെ കേസെടുക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഉദയഭാനു കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

ചന്ദ്രബോസിന് നേരെയുണ്ടായത് മനപ്പൂര്‍വ്വമായ ആക്രമണമായിരുന്നില്ലെന്നും, വാഹനാപകടമായിരുന്നുവെന്നുമാണ് അമല്‍ വിചാരണക്കോടതിയില്‍ അറിയിച്ചത്.

 

Read more topics: case, nisham, wife
English summary
case registered against nisham's wife amal
topbanner

More News from this section

Subscribe by Email