Tuesday September 25th, 2018 - 10:57:pm
topbanner

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യത് 96 കേസുകള്‍

NewsDesk
അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യത് 96 കേസുകള്‍

കൊച്ചി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിര 96 കേസുകള്‍ ലോകായുക്തയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി വിവരാവകാശരേഖ. വിവരാവകാശപ്രവര്‍ത്തകര്‍ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2011 ഏപ്രില്‍ ഒന്നുമുതല്‍ 2016 ജനുവരി 26 വരെയുള്ള കണക്കു പ്രകാരണാണിത്. ഈ കാലയളവില്‍ 9809 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 8351 എണ്ണം തീര്‍പ്പാക്കി. തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകള്‍ മൂന്നുവര്‍ഷത്തിനിടെ പ്രതിവര്‍ഷം ഇരട്ടിയോളമാണ് വര്‍ധിക്കുന്നത്.

ലോകായുക്തയും ഉപ ലോകായുക്തയും വന്‍ ശമ്പളമാണ് പറ്റുന്നതെന്നും രേകകള്‍ പറയുന്നു. ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തമാരുമടക്കം മൂന്നു ജഡ്ജിമാരാണ് സംസ്ഥാന ലോകായുക്തയില്‍. ലോകായുക്തയ്ക്ക് ശമ്പളവും ആനുകൂല്യങ്ങളുമടക്കം 1,80,792 രൂപയാണ് മാസശമ്പളം. ഉപലോകായുക്തയ്ക്ക് 1,71,380 രൂപയും. ലോകായുക്തയില്‍ ആകെ 92 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.

Read more topics: case, kerala, minister, lokayuktha
English summary
last 5 years 96 case registered against kerala ministers
topbanner

More News from this section

Subscribe by Email