Tuesday November 13th, 2018 - 6:32:am
topbanner

രോഗിയെ തല കീഴായി കിടത്തി: ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ANJU NC
രോഗിയെ തല കീഴായി കിടത്തി: ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: രോഗിയെ തല കീഴായി സ്‌ട്രെച്ചറില്‍ കിടത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെതിരെ മെഡിക്കല്‍ കോളേജ് പോലീസാണ് കേസെടുത്തത്. പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന രോഗി ആംബുലന്‍സില്‍ മലമൂത്രം വിസര്‍ജനം നടത്തിയതിന് തലകീഴായി കിടത്തി ഡ്രൈവര്‍ രോക്ഷം തീര്‍ക്കുകയായിരുന്നു. രോക്ഷം തീര്‍ക്കാന്‍ ഡ്രൈവര്‍ രോഗിയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. രോഗിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. രോഗിയുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വാഹനാപകടത്തെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റയാളെ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ വെന്റിലേറ്ററില്‍ കിടന്ന രോഗി ശനിയാഴ്ചയാണ് മരിച്ചത്. രോഗിക്കൊപ്പം ആരുമുണ്ടായിരുന്നില്ല. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഷെരീഫിനെതിരെ അന്വേഷണം നടത്തണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

English summary
case registered against ambulance driver tortured patient
topbanner

More News from this section

Subscribe by Email