topbanner
Monday December 18th, 2017 - 12:58:am
topbanner
topbanner

ശോഭായാത്രയില്‍ കുട്ടികള്‍ക്ക് പീഡനം; തളിപ്പറമ്പിലും കേസെടുത്തു

NewsDesk
ശോഭായാത്രയില്‍ കുട്ടികള്‍ക്ക് പീഡനം; തളിപ്പറമ്പിലും കേസെടുത്തു

തളിപ്പറമ്പ്: ശോഭായാത്രയില്‍ കുട്ടികളെ നിശ്ചല ദൃശ്യത്തിനായി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ തളിപ്പറമ്പിലും കേസ്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തളിപ്പറമ്പില്‍ ബാലഗോകുലം നടത്തിയ ശോഭയാത്രയിലാണ് നിശ്ചലദൃശ്യത്തില്‍ പിഞ്ചുകുട്ടികളെ അപകടകരമാംവിധം പ്രദര്‍ശിപ്പിച്ചത്.

സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ആലിലയില്‍ നിശ്ചലനായി കിടക്കുന്ന ശ്രീകൃഷ്ണന്റെ രൂപത്തില്‍ കൂട്ടിയെ മണിക്കൂറുകളോളം കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ചതിന് ശോഭയാത്ര നടത്തിയ സംഘാടകര്‍ക്കെതിരെ ബാലസംഘം ഏരിയാ കമ്മറ്റിയുടെ പരാതി പ്രകാരമാണ് കേസ്.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 336 പ്രകാരവുമാണ് പോലീസ് കേസടുത്തിരിക്കുന്നത്. ഈ നിയമപ്രകാരം സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ കുട്ടിയെ പീഡിപ്പിച്ചാല്‍ ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കും.

അഞ്ച് വയസുപോലും തികയാത്ത കുട്ടിയെയാണ് യാതൊരുവിധ സുരക്ഷയും പാലിക്കാകെ കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ചതെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ഇത് നടന്നതെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെയും സമാന വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവയിലെല്ലാം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു.

English summary
case for tying toddler to vehicle during sobhayatra in taliparamba
topbanner topbanner

More News from this section

Subscribe by Email