Tuesday February 19th, 2019 - 5:02:pm
topbanner

മുഖ്യമന്ത്രിയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീയ്‌ക്കെതിരെ കേസെടുത്തു

suji
മുഖ്യമന്ത്രിയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീയ്‌ക്കെതിരെ കേസെടുത്തു

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോല്‍ സ്വദേശിനി മണിയമ്മ എന്ന സ്ത്രീ നടത്തിയ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ആറന്മുള പൊലീസാണ് കേസെടുത്തത്.

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈഴവ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ്ണര്‍ക്ക് ഇഷ്ടമാകുന്നില്ലെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

 

Viral News

Read more topics: case filed , insulted pinarayi
English summary
case filed against women who insult pinarayi
topbanner

More News from this section

Subscribe by Email