Thursday May 24th, 2018 - 7:40:am
topbanner

നികുതി വെട്ടിപ്പ് ; അമല പോളിനും ഫഹദിനുമെതിരെ കേസെടുത്തു

suji
നികുതി വെട്ടിപ്പ് ; അമല പോളിനും ഫഹദിനുമെതിരെ കേസെടുത്തു

പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സിനിമാ താരങ്ങളായ അമല പോളിനും ഫഹദിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അമലയ്‌ക്കെതിരെ കേസ് .പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് കാറാണ് അമല ഉപയോഗിക്കുന്നത് .ഇത് വ്യാജ വിലാസമാണെന്ന് കണ്ടെത്തി.പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയാണ് നികുതി വെട്ടിപ്പ് നടത്തിയത് .

ഇതര സംസ്ഥാനത്തില്‍ നിന്നുള്ള കാര്‍ കേരളത്തിലോടിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉടമയുടെ പേരിലേക്ക് മാറ്റി 20 ശതമാനം നിരുതി അടയ്ക്കണമെന്നാണ് ചട്ടം.രജിസ്‌ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും കഴിയും.

Read more topics: amala,fahad,case
English summary
case filed against amala and fahad

More News from this section

Subscribe by Email