Wednesday June 20th, 2018 - 10:27:pm
topbanner
Breaking News

മാറിടം കാട്ടി കച്ചവടം; ഗൃഹലക്ഷ്മിക്കെതിരെ പരാതിയുമായി അഭിഭാഷകന്‍

NewsDesk
മാറിടം കാട്ടി കച്ചവടം;  ഗൃഹലക്ഷ്മിക്കെതിരെ പരാതിയുമായി അഭിഭാഷകന്‍

കൊല്ലം: മറച്ചുപിടിക്കാതെ മുലയൂട്ടിയ ജിലു ജോസഫ് എന്ന മോഡലിനെ കവര്‍ചിത്രമാക്കി ഈ ലക്കമിറങ്ങിയ ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍.

മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്നതിനെതിരെ നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമായാണ് ഗൃഹലക്ഷ്മി മാറ് മറയ്ക്കാതെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചിത്രം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് അഭിഭാഷകനായ വിനോദ് മാത്യു വിൽസണ്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി .വി ഗംഗാധരൻ, പി.വി ചന്ദ്രൻ, എം പി ഗോപിനാഥ്എന്നിവര്‍ക്കെതിരെയാണ് കേസ്. കവര്‍ ചിത്രത്തിന് മോഡലായ ജിലു ജോസഫിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

'കേരളത്തോട് അമ്മമാര്‍, തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിന്‍റെ കവര്‍ പേജ് വൈറലായിരുന്നു. അഡ്വ. ജോളി അലക്സാണ് പരാതിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായത്. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പരാതിക്കാരനായ വിനോദ് മാത്യു വിൽസണ്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇത് ഇപ്പോൾ ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്തു കഴിഞ്ഞു . കേസ് മാര്‍ച്ച് 16ന് കോടതി പരിഗണിക്കും. 

വിനോദ് മാത്യു വിൽസന്റെ ഫേസ്ബുക് പോസ്റ്റ്:

കേസ് നമ്പർ:cmp 972/2018
കോടതി: കൊല്ലം CJM കോടതി
പരാതിക്കാരൻ: അഡ്വ:വിനോദ് മാത്യു വിൽസൻ
പ്രതികൾ 1 - പി .വി ഗംഗാധരൻ
2-പി.വി ചന്ദ്രൻ
3 - എം പി ഗോപിനാഥ്
4-ജിലു ജോസഫ്
ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം - Sec 3 and 4 of Indecent Representation of women (Prohibition )Act 1986
കുറ്റം തെളിഞ്ഞാൽ ഉള്ള ശിക്ഷ: 2 വർഷം വരെ തടവ്
പരാതിക്കാരന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ: അഡ്വ. ജോളി അലക്സ്.
കേസ് കോടതി ഫയലിൽ സ്വീകരിച്ചു, മൊഴി എടുക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് 16/3/18 ലേക്ക് കേസ് മാറ്റി...
എന്തായാലും നമ്മുക്ക് ഈ നിയമക്കളി കളിച്ച് നോക്കാം....... അല്ല പിന്നെ..

പിൻകുറിപ്പ്: അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കുമ്പോ ഒരിക്കലും കരുതിയിരുന്നില്ല വക്കീൽ ആകുമെന്ന്, വക്കീൽ ആയപ്പോ കരുതിയില്ല അമ്മിഞ്ഞപ്പാലിനെ വക്രീകരിക്കുന്നതിനെതിരേ കേസ് പ റയേണ്ടി വരുമെന്ന്
പാവം പരാതിക്കാരനായ
ഞാൻ.......
പിന്നെ ഒരു കാര്യം മറ്റ് ചില പണികൾ പിറകേ വരുന്നുണ്ടന്ന് പറയാൻ പറഞ്ഞു
നമ്മക്ക് ഇപ്പോ പ്രതികരിക്കാൻ ആളെ തല്ലിക്കൊല്ലാനും ,ചീത്ത വിളിക്കാനും ഒന്നും വയ്യപ്പാ !
കുറച്ച് നിയമങ്ങളെപ്പറ്റി കേട്ട് കേൾവി ഉണ്ട്..
ചുമ്മാ! ഒരു അക്കാഡമിക്ക് ഇന്ററസ്റ്റ്!
അപ്പോ തുടങ്ങുവാണേ!!

Read more topics: breastfeeding, woman, grihalakshmi,
English summary
advacate Vinod Mathew Wilson case file against grihalakshmi cover photo

More News from this section

Subscribe by Email