Tuesday November 20th, 2018 - 5:27:pm
topbanner

ലൗ ജിഹാദികളുടെ കഴുത്ത് വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ നല്‍കണം; സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ കേസ്

rajani v
ലൗ ജിഹാദികളുടെ കഴുത്ത് വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ നല്‍കണം; സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ കേസ്

കാസര്‍കോട്: ലൗജിഹാദുമായി വരുന്നവരുടെ കഴുത്ത് വെട്ടാന്‍സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന് വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ബദിയടുക്കയില്‍ ഹിന്ദു സമാജോത്സവത്തില്‍ സംസാരിക്കവെയാണ് സാധ്വി വിവാദ പരാമര്‍ശം നടത്തിയത്.

കേരളത്തില്‍ ഗോമാംസം ഭക്ഷിക്കുന്നവരെ ആക്രമിക്കണമെന്നും അവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാവരാണെന്നും, ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദിനിരയാക്കാനെത്തുന്നവരെ വാളുപയോഗിച്ച് നേരിടണമെന്നുമായിരുന്നു ഹിന്ദു സമാജോത്സവത്തില്‍ സംസാരിക്കവെ സാധ്വി ബാലിക സരസ്വതി പറഞ്ഞത്.

 

Read more topics: case, aganist, sawthi saraswathy
English summary
case aganist sawthi saraswathy
topbanner

More News from this section

Subscribe by Email