Wednesday September 26th, 2018 - 6:36:am
topbanner

കന്യാസ്ത്രീക്കെതിരെ അധിക്ഷേപം; പി.സി.ജോര്‍ജിനെതിരെ കേസെടുക്കുമെന്ന് പോലീസ്

RA
കന്യാസ്ത്രീക്കെതിരെ അധിക്ഷേപം; പി.സി.ജോര്‍ജിനെതിരെ കേസെടുക്കുമെന്ന് പോലീസ്

കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എ ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. പി.സി.ജോര്‍ജിന്റെ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധികാനായി ‍‍ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി കഴിഞ്ഞു.

സ്വമേധയാ കേസെടുക്കാനാകുമോയെന്ന് അറിയാനാണു പരിശോധന എന്ന് അദ്ദേഹം വ്യക്തമാക്കി. ബിഷപ്പിനെതിരായ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നി‍ര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

അതേസമയം ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയും പി.സി.ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമസഭാ സാമാജികര്‍ സ്ത്രീകളെ സഹായിക്കുന്നതിനു പകരം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ ലജ്ജ തോന്നുന്നു എന്നും അവര്‍ പറഞ്ഞു.

Read more topics: case, aganist, pc george
English summary
case aganist pc george
topbanner

More News from this section

Subscribe by Email