topbanner
Friday August 18th, 2017 - 4:45:am
topbanner

മംഗളം ടെലിവിഷന്റെ സിഇഒ ആര്‍ അജിത് കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി

rajani
മംഗളം ടെലിവിഷന്റെ സിഇഒ ആര്‍ അജിത് കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി

കോഴിക്കോട്: മംഗളം ടെലിവിഷന്റെ സിഇഒ ആര്‍ അജിത് കുമാറിനെതിരെയും ഇവിടത്തെ ജീവനക്കാരനായ എസ് വി പ്രദീപനെതിരേയും പരാതിയുമായി മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി. മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെത് എന്നു പറയപ്പെടുന്ന അശ്ലീല സംഭാഷണം പുറത്തു വന്നതിനുശേഷം ഇതുമായി ബന്ധപ്പെടുത്തി തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

കോഴിക്കോടുള്ള സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ശശീന്ദ്രന്‍ രാജി വെച്ചതിന് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. അപവാദം പ്രചരിപ്പിക്കുന്നു പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനം സംഘടിപ്പിച്ച സാനിറ്ററി എക്സ്പോ ഉദ്ഘാടനം ചെയ്തത് അന്ന് ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ആയിരുന്നു.

പരിപാടിയുടെ സംഘാടക സമിതി അംഗമായിരുന്ന ഈ പെണ്‍കുട്ടി നാട മുറിക്കാനുള്ള കത്രിക ഉള്‍പ്പെടുന്ന താലം പിടിച്ച് മന്ത്രിയുടെ സമീപം നില്‍ക്കുന്ന ചിത്രമാണ് അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മന്ത്രിക്കെതിരെ ആയുധമാക്കി ഈ ഉദ്ഘാടന ചടങ്ങിന്റെ ഫോട്ടോയാണ് വാട്സ് ആപ്പിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലുമടക്കം തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നത്.

മന്ത്രി പെണ്‍കുട്ടിയെ നോക്കി ചിരിക്കുന്ന രീതിയിലുള്ള ചിത്രം മന്ത്രിയുടെ സ്വഭാവം ശരിയല്ലെന്നതിന് ഉദാഹരണം പോലെയാണ് പ്രചരിക്കപ്പെട്ടത്. അശ്ലീല സംഭാഷണത്തോട് ചേര്‍ത്ത് മന്ത്രിയുടേത് എന്നവകാശപ്പെട്ട് മംഗളം പുറത്ത് വിട്ട അശ്ലീല സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ള പെണ്‍കുട്ടി ഈ ചിത്രത്തിലുള്ള പെണ്‍കുട്ടിയാണ് എന്ന തരത്തിലും ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയുണ്ടായി.

ഇത് മൂലം തനിക്കും കുടുംബത്തിനുമുണ്ടായ അപമാനം ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. അജിത് കുമാറിനും പ്രദീപിനുമെതിരെ വാട്സ് ആപ്പ് ഗ്രൂപ്പ് പരിശോധിച്ചതില്‍ നിന്നും മംഗളം ടെലിവിഷന്‍ സിഇഒ ആര്‍ അജിത് കുമാര്‍, ചാനലിലെ ജീവനക്കാരനായ എസ് വി പ്രദീപ് എന്നിവരാണ് പ്രസ്തുത പോസ്റ്റ് നിര്‍മ്മിച്ചതെന്നും പ്രചരിപ്പിച്ചതെന്നും അറിയാന്‍ കഴിഞ്ഞതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി സോഷ്യല്‍ മീഡിയ വഴിയുള്ള അപവാദപ്രചരണത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ നേരത്തെ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്ററര്‍ ചെയ്തിട്ടുള്ളതുമാണ്. ഇതിന് പുറമേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മലപ്പുറം ജില്ലാ പോലീസ് മേധാവി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.രാഷ്ട്രീയ കേരളം ഞെട്ടിയ സംഭവം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം മന്ത്രി രാജിവെച്ചു.

ചാനലിന് വിമര്‍ശനം എന്നാല്‍ മന്ത്രിയേക്കാളേറെ വിമര്‍ശവിധേയമായത് ചാനലിന്റെ നടപടിയാണ്. പദവി ഏതെങ്കിലും തരത്തില്‍ മന്ത്രി ദുരുപയോഗം ചെയ്തതായി മംഗളത്തിന് തെളിയിക്കാനായിട്ടില്ല. മാത്രമല്ല അപൂര്‍ണമായ ഫോണ്‍ സംഭാഷണത്തിലെ പരാതിക്കാരി ആരെന്നോ പരാതി എന്തെന്നോ ഇതുവരെ അവര്‍ വിശദീകരിച്ചിട്ടുമില്ല.

ജുഡീഷ്യല്‍ അന്വേഷണം സ്വകാര്യതയ്ക്ക് മേലെ ഉള്ള കടന്നുകയറ്റം എന്ന രീതിയില്‍ മംഗളത്തിന്റെ വാര്‍ത്ത വിമര്‍ശന വിധേയമായി. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയെ വിളിച്ചതാര്, എന്തിന് വിളിച്ചു, ഗൂഢാലോചന നടന്നിട്ടുണ്ടോ മുതലായ കാര്യങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ വിധേയമാക്കും.

English summary
case aganist mangalam television ceo ajith kumar
topbanner topbanner

More News from this section

Subscribe by Email