Wednesday November 21st, 2018 - 4:24:pm
topbanner

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്; പരാതിക്കാരിയെ ഇന്ന് വിസ്തരിക്കും

Jikku Joseph
ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്; പരാതിക്കാരിയെ ഇന്ന് വിസ്തരിക്കും

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന പരാതിയില്‍ പരാതിക്കാരിയായ യുവതി ഇന്ന് കോടതിയില്‍ ഹാജരാകും. പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ എറണാകുളം സി.ജെ.എം കോടതി നിര്‍ദേശം നല്‍കിയിരുന്നു. തിരക്കഥാകൃത്തായ യുവതി കഥ പറയാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നേരത്തെ പരാതി നല്‍കിയിരുന്നു.

അതേസമയം, യുവതി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനും വാദിച്ചിരുന്നു. വാദം കേട്ട കോടതി പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് കോടിതിയില്‍ യുവതി നേരിട്ട് ആവശ്യപ്പെടും. നാലം മാസം മുമ്പാണ് സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി ഉണ്ണിമുകുന്ദനെതിരെ കേസ് എടുത്തത്. ഇതില്‍ ജാമ്യത്തിലാണ് ഉണ്ണിമുകുന്ദന്‍. തുടര്‍ന്ന് തനിക്കുനേരെ പണം തട്ടാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

ഉണ്ണിമുകുന്ദനോട് കഥ പറയാന്‍ സുഹൃത്തുവഴി സമയം വാങ്ങിയതിനെ തുടര്‍ന്ന് ഇടപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു ഞാന്‍. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി. അവിടെയെത്തുമ്പോള്‍ ഉണ്ണി അല്‍പ്പം ക്ഷോഭത്തിലായിരുന്നു. കഥ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. പിന്നീട് സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാന്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ എന്നെ കയറിപ്പിടിച്ചു. ഞാന്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാന്‍ പോകുന്നുവെന്ന് പറഞ്ഞു പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് യുവതി പറയുന്നു.

പിന്നീട് ഉണ്ണിമുകുന്ദന്‍ തന്നെ വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്തതിനാലാണ് പോലീസ് പരാതി നല്‍കാതിരുന്നതെന്ന് യുവതി വ്യക്തമാക്കി. പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടാന്‍ യുവതി ശ്രമിച്ചുവെന്നാണ് ഉണ്ണിമുകുന്ദന്‍ പരാതി നല്‍കിയിരിക്കുന്നത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്.

Read more topics: case, unni mukundan, court
English summary
case against unni mukundan in court
topbanner

More News from this section

Subscribe by Email