Tuesday February 19th, 2019 - 7:14:pm
topbanner

റിയാസിനോട് പാക്കിസ്ഥാനില്‍ പോകാന്‍ ആക്രോശിച്ച ആര്‍എസ്എസ്സുകാരനെതിരെ കേസ്

NewsDesk
റിയാസിനോട് പാക്കിസ്ഥാനില്‍ പോകാന്‍ ആക്രോശിച്ച ആര്‍എസ്എസ്സുകാരനെതിരെ കേസ്

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സിപിഐ എം ജില്ലാകമ്മിറ്റി അംഗവുമായ പി എ മുഹമ്മദ് റിയാസിനോട് പാകിസ്ഥാനില്‍ പോകാന്‍ ആക്രോശിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.

ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 (മതസാമുദായിക സ്പര്‍ധയും വര്‍ഗീയ ധ്രുവീകരണവും സൃഷ്ടിക്കല്‍), ഐപിസി 295 എ (സമൂഹത്തില്‍ ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കണ്ടാലറിയാവുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തത്.

ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയാണ് റിയാസ് പരാതി നല്‍കിയത്. എന്നാല്‍, പാകിസ്ഥാന്‍ പ്രയോഗം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ മാത്രം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോഴിക്കോട് ബീച്ചില്‍ നടത്തിയ പരിപാടിക്കിടെയാണ് റിയാസിനുനേരെ ബിജെപി പ്രവര്‍ത്തര്‍ വര്‍ഗീയ ചുവയോടെയുള്ള ആേ്രകാശം നടത്തിയത്.

കണ്ണൂര്‍: പൂവാലന്മാരെ കുടുക്കാനിറങ്ങിയ വനിത പോലീസ് കുടുങ്ങി

ഒമാനില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

Viral News

English summary
reporter channel program; case against rss activist after p a mohamed riyas file complaint
topbanner

More News from this section

Subscribe by Email