Thursday November 15th, 2018 - 6:09:pm
topbanner

'ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചു'; നികേഷ് കുമാറിനും ഭാര്യയ്ക്കുമെതിരെ കേസ്

NewsDesk
'ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചു'; നികേഷ് കുമാറിനും ഭാര്യയ്ക്കുമെതിരെ കേസ്

തൊടുപുഴ: ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചെന്നുകാട്ടി കരിമണ്ണൂര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിനും ഭാര്യ റാണി വര്‍ഗീസിനും എതിരെ തൊടുപുഴ പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു.

2010ലാണ് കേസിനാസ്പദമായ സംഭവം. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ തുടങ്ങാന്‍ എന്ന പേരില്‍ തന്നില്‍ നിന്നും ഒന്നരക്കോടി രൂപ വാങ്ങിയിരുന്നെന്നും എന്നാല്‍ അര്‍ഹതപ്പെട്ട ഷെയര്‍ നല്‍കിയില്ലെന്നുമാണ് പരാതി.

തുടങ്ങാന്‍പോകുന്ന ചാനലിന്റെ ഡയറക്ടര്‍ ആക്കാമെന്നും ഭൂരിഭാഗം ഷെയറും നല്‍കാമെന്ന് നികേഷും ഭാര്യയും ഉറപ്പുനല്‍കിയതായും പരാതിയിലുണ്ട്. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു.

കരിമണ്ണൂര്‍ കോയിത്താനത്ത് ലാലി ജോസഫ് ജില്ലാ പോലീസ് മേധാവി കെ.വി.ജോസഫിന് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി. ജോണ്‍സണ്‍ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട, പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നം അവസാനിച്ചത് കൊലപാതകത്തില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സ്‌കൂളില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട്

ജോണ്‍ പോള്‍ II മാര്‍പാപ്പയ്ക്ക് സ്ത്രീയുമായി 32 വര്‍ഷം ബന്ധമുണ്ടായിരുന്നെന്ന് ബിബിസി

നഗ്നചിത്രത്തിന്റെ പേരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ പിടിയില്‍

English summary
case against reporter channel director mv nikesh kumar
topbanner

More News from this section

Subscribe by Email