Friday September 21st, 2018 - 10:03:am
topbanner
Breaking News

കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കില്ല ; ഗണേഷ് കുമാറിനെതിരായ കേസില്‍ നിയമ പ്രശ്‌നങ്ങള്‍ ശേഷിക്കുന്നു ; ഒത്തുതീര്‍പ്പ് കോടതി അംഗീകരിക്കുമോ ?

suji
കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കില്ല ; ഗണേഷ് കുമാറിനെതിരായ കേസില്‍ നിയമ പ്രശ്‌നങ്ങള്‍ ശേഷിക്കുന്നു ; ഒത്തുതീര്‍പ്പ് കോടതി അംഗീകരിക്കുമോ ?

കൊല്ലം ; യുവാവിനെ മര്‍ദ്ദിക്കുകയും അമ്മയോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ യുവാവും വീട്ടമ്മയും നല്‍കിയ പരാതിയില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ ബാക്കിയാണ്. പരാതികള്‍ പിന്‍വലിക്കാനാണ് ധാരണയെങ്കിലും കക്ഷികള്‍ തമ്മില്‍ പുറത്തുണ്ടാക്കുന്ന ഒത്തുതീര്‍പ്പ് കോടതി അംഗീകരിക്കണമെന്നില്ല. മാത്രമല്ല, കോടതിയ്ക്ക് സ്വമേധയാ കേസെടുക്കാമെന്നും നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒത്തു തീര്‍പ്പ് വ്യവസ്ഥ പ്രകാരം ഇരുകക്ഷികളും പരാതികള്‍ നല്‍കിയ അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തി പുതിയ മൊഴി നല്‍കേണ്ടിവരും .ഈ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ന്ന് കോടതിയുടെ നടപടി പ്രകാരം മാത്രമേ തീര്‍പ്പുണ്ടാകൂ.                                                                                                                                                             
അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണനെ എംഎല്‍എ മര്‍ദ്ദിക്കുകയും മാതാവ് ഷീനയോട് മോശമായി പെരുമമാറുകയും ചെയ്‌തെന്ന പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേ ദിവസം എംഎല്‍എയെ അനന്ദകൃഷ്ണന്‍ മര്‍ദ്ദിച്ചെന്നു എംഎല്‍എയുടെ സഹായിയും പരാതി നല്‍കി. എംഎല്‍എയ്‌ക്കെതിരെ ഷീന ചവറ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടന്നത്.

പരാതിയില്‍ അന്വേഷണം നടത്തി കുറ്റകൃത്യം നടന്നോ ഇല്ലയോ എന്നന്വേഷിച്ച് കണ്ടെത്തുകയാണ് പോലീസ് കടമ. ഷീന രഹസ്യ മൊഴിയില്‍ നിന്ന് പിന്മാറുന്നതും നിയമ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത ആരോപണങ്ങളാണ് എംഎല്‍എയ്‌ക്കെതിരെ ഉന്നയിച്ചതും. പരാതിയില്‍ നിന്ന് പിന്മാറിയാല്‍ വ്യാജ പരാതി നല്‍കിയതു പോലെയാകും. ഈ സാഹചര്യത്തില്‍ മൂന്നാമത് ഒരാള്‍ കോടതിയെ സമീപിച്ചാലും കേസെടുക്കേണ്ട അവസ്ഥയാണ് .
പുതുക്കി പോലീസ് സമര്‍പ്പിക്കുന്ന മൊഴി കോടതി സ്വീകരിക്കുമോ എന്നു വ്യക്തമല്ല. സ്വമേധയാ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട് .

Read more topics: case, mla ganesh kumar
English summary
case against mla ganesh kumar
topbanner

More News from this section

Subscribe by Email