Wednesday April 24th, 2019 - 6:00:am
topbanner
topbanner

ബിജെപി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേയര്‍ക്കെതിരെ കേസെടുത്തു

NewsDesk
ബിജെപി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേയര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ബിജെപി കൗണ്‍സിലറുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിനെതിരേ പോലീസ് കേസെടുത്തു.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുകാട്ടിയാണ് പരാതി. മേയര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരേയാണ് കേസ്. പട്ടികജാതി അതിക്രമം തടയല്‍ നിയമം ഉപയോഗിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം ജാതിപ്പേര് വിളിച്ചുവെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയില്‍ നാല് ബിജെപി അംഗങ്ങള്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ കോര്‍പ്പറേഷന്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് മേയര്‍ ചികിത്സയിലാണ്.

Read more topics: case, mayor, v k prasanth
English summary
case against mayor v k prasanth
topbanner

More News from this section

Subscribe by Email