Saturday September 22nd, 2018 - 1:53:am
topbanner

മൊഴികളിലെ പൊരുത്തക്കേട് ; ജലന്ധര്‍ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും

suji
മൊഴികളിലെ പൊരുത്തക്കേട് ; ജലന്ധര്‍ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും

കന്യാസ്ത്രീയ്ക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മറ്റന്നാള്‍ ചേരുന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ട്. കേസില്‍ ബിഷപ്പിനെതിരെ ചില തെളിവുകളുമുണ്ട്. ഇതു കണക്കിലെടുത്താണ് കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

കേരളത്തിലെത്തിച്ച് രണ്ടാംഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി അറസ്റ്റ് ഉള്‍പ്പെടെ തുടര്‍ നടപടിയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മേയ് 5 ന് ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയിരുന്നു. ഡ്രൈവറും സഹോദരനും നല്‍കിയ മൊഴികള്‍ ഇക്കാര്യത്തില്‍ ബിഷപ്പിനെതിരാണ്.

അതിനിടെ സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് സഭയോട് ലൈംഗീക പീഡനത്തെ കുറിച്ച് ആദ്യം പറയാതിരുന്നതെന്ന് കന്യാസ്ത്രീ വ്യക്തമാക്കി. സഭയില്‍ നിന്ന് നീതി കിട്ടാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ മൊഴി നല്‍കി .

Read more topics: nun, sexual, abuse, bishop
English summary
case against jalander bishop
topbanner

More News from this section

Subscribe by Email