Thursday May 24th, 2018 - 1:41:pm
topbanner

ജിഷ്ണു പ്രണോയിയുടെ മരണം; കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍

NewsDesk
ജിഷ്ണു പ്രണോയിയുടെ മരണം; കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായതിനെ തുടര്‍ന്ന് അധ്യാപകര്‍ ഒളിവില്‍ പോയി. വൈസ് പ്രിന്‍സിപ്പല്‍ അടക്കം അഞ്ചുപേരുടെ വീടുകളില്‍ പൊലീസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വൈസ് പ്രിന്‍സിപ്പലിനെത്തേടി പൊലീസ് തമിഴ്‌നാട്ടിലേക്കു പോയിട്ടുണ്ട്.

ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇതിനിടെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെയും കേസെടുക്കാന്‍ ആലോചനയുണ്ട്. ആത്മഹത്യാ പ്രേരണ എന്ന ജാമ്യമില്ലാ കുറ്റമാണു ചുമത്തുന്നത്.

ഇതിന്റെ ഭാഗമായി നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിനൊപ്പം പുതിയ വകുപ്പു ചേര്‍ത്തതായി കാട്ടി ഇന്നു വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അധ്യാപകരടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനും നീക്കം ആരംഭിച്ചിരുന്നു. അതനിടയ്ക്കാണ് ഇവര്‍ ഒളിവില്‍പ്പോയത്.

 

Read more topics: Case, Kerala, student, Jishnu Pranoy
English summary
Case against five for Kerala student Jishnu Pranoy's death

More News from this section

Subscribe by Email