Tuesday November 13th, 2018 - 10:59:am
topbanner

പിണറായി കൊലപാതകത്തില്‍ വ്യാജ പോസ്റ്റ്; ബിജെപി വനിതാ നേതാവിനെതിരെ കേസെടുത്തു

NewsDesk
പിണറായി കൊലപാതകത്തില്‍ വ്യാജ പോസ്റ്റ്; ബിജെപി വനിതാ നേതാവിനെതിരെ കേസെടുത്തു

പിണറായി: പിണറായി പടന്നക്കര കൂട്ടക്കൊലക്കേസ് പ്രതി വി സൗമ്യ സിപിഎം ലോക്കല്‍കമ്മിറ്റി അംഗമാണെന്ന് ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രചരണം നടത്തിയ ബിജെപി വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു.

സിപിഎം പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ നല്‍കിയ പരാതിയില്‍ മഹിളാ മോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരെ ധര്‍മടം പൊലീസ് ആണ് കേസെടുത്തത്.

ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടച്ചതിന് ഇന്ത്യന്‍ശിക്ഷാനിയമം 153 പ്രകാരവും വിനിമയോപാധിയിലൂടെ മറ്റുള്ളവര്‍ക്ക് ശല്യമാവുംവിധം ക്രമസമാധാനലംഘനമുണ്ടാക്കിയത് പൊലീസ് ആക്ട് 120(ഒ) പ്രകാരവുമാണ് കേസെടുത്തത്.

Read more topics: case, bjp, lasitha palakkal, facebook
English summary
case against bjp leader lasitha palakkal for fake facebook post
topbanner

More News from this section

Subscribe by Email