Sunday November 18th, 2018 - 9:57:am
topbanner

ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്

Jikku Joseph
ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്

തിരുവനന്തപുരം: ചെക്ക് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം ഒന്നിനാണ് ബിനോയിക്കെതിരെ ദുബായ് പോലീസ് സിവില്‍ കേസെടുത്തത്. ബിനോയ് പണം നല്‍കാനുള്ള ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയിലാണ് വിലക്ക്.

പരാതിക്കാര്‍ നിയമ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. ദുബായി കോടതിയില്‍ കേസ് പുനരാരംഭിച്ച സാഹചര്യത്തിലാണ് നടപടി. 10 ദിവസം മുന്‍പാണ് ബിനോയ് ദുബായിലെത്തിയത്. അതേസമയം തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്ന് വ്യക്തമാക്കി ബിനോയിയും കോടതിയെ സമീപിച്ചു.




Read more topics: case, binoy kodiyeri, travel, banned
English summary
case against binoy kodiyeri travel banned
topbanner

More News from this section

Subscribe by Email