Tuesday September 25th, 2018 - 3:20:pm
topbanner

ഐസ്‌ക്രീം കാറിലെത്തിച്ചില്ല; കടയുടമയെ മര്‍ദ്ദിച്ച ഭീമന്‍ രഘുവിനെതിരെ കേസ്

NewsDesk
ഐസ്‌ക്രീം കാറിലെത്തിച്ചില്ല; കടയുടമയെ മര്‍ദ്ദിച്ച ഭീമന്‍ രഘുവിനെതിരെ കേസ്

തിരുവനന്തപുരം: ഐസ്‌ക്രീം കാറിലെത്തിക്കാത്തതിനെ തുടര്‍ന്ന് കടയുടമയെ മര്‍ദ്ദച്ചെന്ന പരാതിയില്‍ നടന്‍ ഭീമന്‍ രഘുവിനെതിരെ പോലീസ് കേസെടുത്തു. വട്ടിയൂര്‍ക്കാവ് പൈപ്പ് ലൈന്‍ റോഡില്‍ ശ്രീലക്ഷ്മി സ്‌റ്റോര്‍സ് ഉടമ ശ്രീജേഷിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.

ഞായറാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും കൂട്ടുകാരന്‍ വിഷ്ണുവും ഐസ്‌ക്രീം ആവശ്യപ്പെട്ടു. കടയുടമ കാറിനടുത്ത് പോയി ഐസ്‌ക്രീം നല്‍കി.

എന്നാല്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടുക്കൊടുക്കാനുള്ള ബുദ്ധിമുട്ടു പറഞ്ഞു. അതോടെ കാറില്‍ നിന്നിറങ്ങിയ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിനിടെ വിഷ്ണുവും ശ്രീജേഷിനെ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Read more topics: case, actor, bheeman raghu
English summary
case against actor bheeman raghu
topbanner

More News from this section

Subscribe by Email