Tuesday November 13th, 2018 - 2:40:am
topbanner

നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം: നാലു പേര്‍ക്കെതിരെ കേസ്

Anju NC
നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം: നാലു പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ ലോ കോളേജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ നാലു പേര്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കൃഷ്ണമൂര്‍ത്തി, ലീഗല്‍ അഡ്‌വൈസര്‍ ഉണ്ണികൃഷ്ണന്‍, ഓഫീസ് അസിസ്റ്റന്റ് വത്സല കുമാര്‍, അധ്യാപിക ഷീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ പേരിലുണ്ടായിരുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എസ്.എഫ്.ഐയും കോളേജ് മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പാലക്കാട് സ്വദേശിയും ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയുമായ അര്‍ഷാദാണ് ക്ലാസ് മുറിയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഒരു മാസം മുമ്പ് ക്ലാസ് മുറിയില്‍ മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കമുള്ള ചില വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മാനേജ്‌മെന്റ് അംഗീകരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം കോളേജിലെത്തിയ അര്‍ഷാദ് ക്ലാസില്‍ കയറിയിരുന്നു. എന്നാല്‍ അര്‍ഷാദ് ക്ലാസിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം.

ഇതേ തുടര്‍ന്നാണ് അര്‍ഷാദ് എലി വിഷമെടുത്ത് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ അര്‍ഷാദിനെ കോളേജ് അധികൃതര്‍ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. ഇടവേള സമയത്ത് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് അര്‍ഷാദിനെ ആശുപത്രിയിലെത്തിച്ചത് എന്ന ആക്ഷേപവുമുണ്ടായിരുന്നു.

English summary
case against 4 in nehru college student suicide attempt
topbanner

More News from this section

Subscribe by Email