Wednesday November 14th, 2018 - 2:58:pm
topbanner

കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെത്തി

suji
കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെത്തി

കൊല്ലം ; മാന്നാനത്ത് കൊല്ലപ്പെട്ട കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും പോലീസ് കണ്ടെത്തി. പുനലൂരില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ചുവപ്പ് നിറത്തിലുള്ള ഐ 20 കാര്‍ അന്വേഷണ സംഘം കണ്ടെത്തിയത്.

പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. മൂന്നു കാറുകളിലാണ് കെവിനേയും ബന്ധു അനീഷിനേയും കേസിലെ ഒന്നാം പ്രതി ഷാനു ചോക്കോയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുവന്നത്. ആദ്യത്തെ കാര്‍ തേന്മലയില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പുനലൂര്‍ സ്വദേശി ടിറ്റു എന്ന ആളാണ് കാറിന്റെ ഉടമ. ഈ കാറിലായിരുന്നു കെവിനെ തട്ടികൊണ്ടുവന്നത് .

അതിനിടെ പ്രതികളുടെ മൊഴി പുറത്തുവന്നിരുന്നു.സാനു ചോക്കോയുടേയും കൂട്ടു പ്രതികളുടേയും മര്‍ദ്ദനമേറ്റ് അവശ നിലയിലായ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ മദ്യം ഒഴിച്ചുകൊടുത്തുവെന്ന് മൊഴിയില് പറയുന്നു. നേരത്തെ പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരുടേതാണ് മൊഴി. നീനുവിനെ കൂട്ടിക്കൊണ്ടുവരാനാണെന്ന് പറഞ്ഞാണ് ഞങ്ങളെ ഒപ്പം കൂട്ടിയത്. വീട്ടിലെത്തി അന്വേഷിച്ചിട്ട് നീനുവിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കെവിനെ അന്വേഷിച്ചു. ബന്ധുവായ അനീഷിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് അവിടേക്ക് ചെല്ലുകയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.

നീനു എവിടെയെന്ന് ചോദിച്ച് വാക്കേറ്റം നടന്നു. അയല്‍വാസികള്‍ എണീറ്റ് ബഹളമുണ്ടാക്കാതിരിക്കാനാണ് ഇവരെ വണ്ടിയില്‍ കയറ്റിയത്. സാനു പറഞ്ഞത് അനുസരിച്ചായിരുന്നു എല്ലാം ചെയ്തത്. കെവിനെ മര്‍ദ്ദിച്ചത് സാനുവാണ്. തനിക്കൊന്നും അറിയില്ലെന്നു ഉറപ്പിച്ചു പറഞ്ഞതോടെയാണ് അനീഷിനെ വാഹനത്തില്‍ നിന്നിറക്കിവിട്ടത്. തേന്മയിലെത്തിച്ച് ചോദ്യം ചെയ്താല്‍ നീനുവിനെ കുറിച്ചുള്ള വിവരം പറയുമെന്നായിരുന്നു ധാരണയെന്ന് പ്രതികള്‍ മൊഴിയില്‍ പറഞ്ഞിരുന്നു.

 

Read more topics: car, kevin kidnapped, killed
English summary
car which use to kidnap kevin got from punalur
topbanner

More News from this section

Subscribe by Email